ഒരു കാലത്ത് മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം നായികയായി അഭിനയിച്ച ചിത്ര പിന്നീട് സഹനടിയായും നിരവധി സിനിമകളില്‍ പ്രധാന വേഷങ്ങളണിഞ്ഞു. പഞ്ചാഗ്നി, അസ്ഥികള്‍ പൂക്കുന്നു, പാഥേയം, കളിക്കളം, അദ്വൈതം, അമരം, ദേവാസുരം, അടിവാരം, ഒരു വടക്കന്‍ വീരഗാഥ, ഏകലവ്യന്‍, സാദരം, ആറാം തമ്പുരാന്‍, മിസ്റ്റര്‍ ബട്ട്ലര്‍, മഴവില്ല് തുടങ്ങി നൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ട ചിത്ര ആട്ടക്കലാശത്തിലൂടെയാണ് മലയാള സിനിമയില്‍ രംഗപ്രവേശം ചെയ്യുന്നത്. തമിഴിലൂടെ വെള്ളിത്തിരയിലെത്തിയ ചിത്രയുടെ ആദ്യ സിനിമ 'രാജപര്‍വ്വൈ' യാണ്. ഏറ്റവും ഒടുവില്‍ അഭിനയിച്ചത് ദിലീപ് നായകനായി അഭിനയിച്ച സൂത്രധാരന്‍ (2001) എന്ന ചിത്രത്തിലാണ്
Original reporting. Fearless journalism. Delivered to you.